റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബോളിവുഡില്‍ സജീവമാകാന്‍ രശ്മിക മന്ദാന

May 10, 2023 - 2:51 pm

മുംബൈ: അമിതാഭ് ബച്ചനൊപ്പം ഗുഡ്ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന തെന്നിന്ത്യൻ താരം രശ്മിക മന്ദാന ബോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങി. രണ്‍ബീര്‍ കപൂറിന്റെ നായികയായി എത്തുന്ന മൂന്നാമത്തെ അനിമല്‍ റിലീസിന് ഒരുങ്ങുകയാണ്.

ചിത്രം ഗ്യാങ് സ്റ്റാര്‍ ഡ്രാമ എന്നാണ് സൂചന. രശ്മികയുടെ നാലാമത്തെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. തെന്നിന്ത്യന്‍ സിനിമയിലൂടെ എത്തിയ രശ്മിക ബോളിവുഡില്‍ തന്റേതായ ഇടം നേടികഴിഞ്ഞു. അല്ലു അര്‍ജുന്റെ പുഷ്പ എന്ന ചിത്രത്തിലെ ശ്രീവല്ലി എന്ന കഥാപാത്രം ബോളിവുഡിലും ഏറെ പ്രശംസ നേടി കൊടുത്തു. പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ ദ റൈസില്‍ അഭിനയിച്ചുവരികയാണ് രശ്മിക. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന റെയിന്‍ബോ ആണ് പുതിയ ചിത്രം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *