റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലരാമപുരത്തെ അസ്മിയയുടെ മരണം; ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്

May 16, 2023 - 5:58 am

ബാലരാമപുരം : ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പതിനേഴുകാരി അസ്മിയയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. 2023 മെയ് 13 ശനിയാഴ്ചയാണ് ബാലരാമപുരത്തെ മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക പോസ്റ്റ് മോർട്ടം ഫലത്തിലെ ആത്മഹത്യയെന്ന റിപ്പോർട്ട് അടക്കം തള്ളികളയുകയാണ് ബന്ധുക്കൾ. അസ്മീയ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്ന് ബന്ധുവായ ഫിറോസ് പറഞ്ഞു. ശക്തമായ അന്വേഷണം വേണമെന്നുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ.

ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ താമസിച്ചാണ് പഠിച്ചിരുന്നത്. മെയ് 13 ശനിയാഴ്ച ഇവിടെവച്ചാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടൻ ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറിനുളളിൽ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാൻ അനുവദിച്ചില്ല. പിന്നീട് കുട്ടി സ്ഥാപനത്തിലെ ലൈബ്രറി റൂമിൽ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *