റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിര ഉദ്ഘാടനം : വിമർശനവുമായി പ്രതിപക്ഷം

May 20, 2023 - 5:29 am

ദില്ലി :ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള നിരവധി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തി .വി ഡി സവർക്കറുടെ ജന്മവാർഷിക ദിനമായ മെയ് 28 ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തത് അവിചാരിതമാണെന്ന് വിശ്വസിക്കുന്ന മൂഢരല്ല ജനങ്ങളെന്നും ജനാധിപത്യത്തെ കളിയാക്കുന്ന തരത്തിൽ
സവർക്കറെ മഹത്വവത്കരിച്ച് ഇന്ത്യൻ ചരിത്രം തിരുത്താനുള്ള സംഘപരിവാറിൻറെ വൃഥാശ്രമങ്ങളിൽ ഒന്നാണിതെന്നും പ്രതികരണങ്ങളുണ്ട് “സമ്പൂർണ അപമാനം” എന്നാണ് അവർ വിശേഷിപ്പിച്ചത്. ദി ഇന്ത്യൻ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്‌.

രണ്ട് ദിവസങ്ങൾക്കപ്പുറം മെയ് 30ന് സർക്കാരിൻറെ നാലാം വാർഷികാഘോഷം നടക്കാനിരിക്കെ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിന് ഈ ദിവസം തന്നെ തെരഞ്ഞെടുത്തത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന വിമർശനങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഗാന്ധിജിയുടെ ചിത്രത്തിന് എതിർ ‍വശത്തായിട്ടാണ് സവർക്കറുടെ ചിത്രം മോദി സർക്കാർ സ്ഥാപിച്ചത്..രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെ ഒരു ‘വെടിയുണ്ട’ മാത്രമായിരുന്നെന്നും എന്നാൽ ‘തോക്ക്’ ആയി പ്രവർത്തിച്ചത് സവർക്കറായിരുന്നുവെന്നുമാണ് ചരിത്ര രേഖകളിൽ പറയുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.

മെയ് 18.വ്യാ‍ഴാ‍ഴ്ചയാണ് ലോക്സഭ സ്പീക്കർ ഓം ബിർള ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചത്. 1200 കോടിയോളം ചെലവിട്ട് നിർമ്മിച്ച മന്ദിരത്തിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള അവസാനവട്ട ജോലികൾ നടന്നുവരികയാണ്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *