റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോൺഗ്രസിന്റെ കഴിവ് കേട് മൂലമാണ് പിണറായി അധികാരത്തിൽ തിരിച്ചെത്തിയതെന്ന് അനിൽ ആന്റണി

May 20, 2023 - 2:18 pm

തിരുവനന്തപുരം : കോൺഗ്രസിന്റെ കഴിവ് കേട് മൂലമാണ് പിണറായി വിജയൻ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയതെന്ന് അനിൽ ആന്റണി. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനം കരിദിനമായി ആചരിച്ച് ബിജെപി നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായുടെ ആദ്യ ഭരണം തന്നെ വലിയ ദുരിതമായിരുന്നു ജനങ്ങൾക്ക് നൽകിയത്. പിന്നീട്, കോൺഗ്രസിൻ്റെ കഴിവ് കേട് മൂലം രണ്ടാമതും ഭരണം വന്നു. ഒന്നാം ടേമിനേക്കാൾ ദുരിതമായി തീർന്നു രണ്ടാം ടേം. എല്ലായിടത്തും അഴിമതി. തൊഴിലില്ലായ്മ രൂക്ഷം. വളർച്ച നിരക്ക് കീഴോട്ട് നീങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *