റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്എഫ്ഐ ആൾമാറാട്ടത്തില്‍ നടപടി, കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഷൈജുവിന് സസ്പെൻഷൻ

May 22, 2023 - 12:43 pm

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യുയുസിയായി ആള്‍മാറാട്ടത്തിലൂടെ എസ്എഫ്ഐ നേതാവിന്റെ പേര് സര്‍വ്വകലാശാശാലയെ അറിയിച്ച സംഭവത്തില്‍ കോളേജ് മാനേജ്മെന്റ് നടപടി പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ മാനേജ്മെന്റ്  സസ്പെൻഡ് ചെയ്തു. ഡോ.എൻ കെ നിഷാദാണ് പുതിയ പ്രിൻസിപ്പൽ. നടപടിക്ക് കേരള സർവ്വകലാശാല നിർദേശിച്ചിരുന്നു.

കാട്ടാക്കട ക്രിസ്ത്യൻ കോളേജില തെരഞ്ഞെടുപ്പ് ആൾമാറാട്ടക്കേസിൽ  പൊലീസ്   22/05/23 തിങ്കളാഴ്ച സർവ്വകലാശാല രജിസ്ട്രാറുടെ മൊഴിയെടുക്കും. രജീസ്ട്രാറുടെ പരാതിയുടെ  അസ്ഥാനത്തിലായിരുന്നു കോളേജ് പ്രിൻസിപ്പാൾ, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തത്.    കോളേജിൽ നിന്ന്  തെരഞ്ഞെടുപ്പ് രേഖകളും പൊലീസ്  ശേഖരിക്കും.  ഇതിന് ശേഷമാകും  പ്രിൻസിപ്പാൾ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരിൽ നിന്ന് മൊഴിയെടുക്കുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *