കാഠ്മണ്ഡു: 8,849 മീ. ഉയരത്തില്‍ എവറസ്റ്റ് കൊടുമുടിയേറിയ 40-കാരനായ ആസ്ട്രേലിയന്‍ പര്വതാരോഹകന് മരിച്ചു. ദൗത്യം പൂര്‍ത്തിയാക്കി താഴോട്ടിറങ്ങിയപ്പോഴാണ് തളര്‍ച്ച അനുഭവപ്പെട്ട് മരണത്തിന് കീഴടങ്ങിയത്.എവറസ്റ്റിനു മുകളിലെത്തിയ ജേസണ്‍ ബെര്‍ണാഡ് കെന്നിസനാണ് മരണപ്പെട്ടത്. മൃതശരീരം എവറസ്റ്റില്‍ തന്നെയാണുള്ളത്.17 വര്‍ഷംമുമ്പ് വലിയ അപകടത്തില്‍പെട്ട് നടക്കാന്‍ പോലുമാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കെന്നിസണ്‍ അത്ഭുതകരമായാണ് ഇത്തവണ എവറസ്റ്റിലെത്തിയത്.
