റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം നടത്തിയ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ.

June 5, 2023 - 7:00 am

മീററ്റ് : ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന ഖാർഖോഡയിൽ സംശയാസ്പദമായി കണ്ടെത്തിയ നാല് ബംഗ്ലാദേശി പൗരന്മാരെ ഉത്തർപ്രദേശ് പൊലീസ് പിടികൂടി. തീവ്രവാദ വിരുദ്ധ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്.

ഖാർഖോഡയിൽ സംശയാസ്പദമായ വ്യക്തികളുടെ സാന്നിധ്യത്തെക്കുറിച്ച് മീററ്റിലെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിവരം ലഭിച്ചിരുന്നതായി സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ പറഞ്ഞു. സോജിബ് ഖാൻ, മോണ്ടു ഖാൻ, മജിദുൽ ഖാൻ, മോസെം ഖാൻ എന്നിവരെ ധർഖേഡയിലെ ഹാപൂർ-മീററ്റ് റോഡിൽ നിന്നും പിടികൂടിയെന്നും അദ്ദേഹം അറിയിച്ചു.

ഇവരിൽ നിന്ന് നാല് വ്യാജ ആധാർ കാർഡുകളും അഞ്ച് എടിഎമ്മുകളും രണ്ട് പാൻ കാർഡുകളും രണ്ട് ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. ഫോറിനേഴ്സ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റിലായവർ ഖാർഖോഡ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഷൂ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണെന്നും പൊലീസ് അറിയിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *