റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

56 കാരൻ ലിവ്-ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം 20 കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ചു

June 8, 2023 - 2:32 pm

മുംബൈ: മുംബൈയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കിയ 56 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ശരീര ഭാഗങ്ങൾ പ്രതി കുക്കറിൽ വേവിച്ച ശേഷം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വീട്ടിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി പ്രതി മനോജ് സഹാനി ലിവ്-ഇൻ പങ്കാളിയായ സരസ്വതി വൈദ്യ(36)യ്‌ക്കൊപ്പം മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. 2023 ജൂൺ 7 ബുധനാഴ്ച വൈകിട്ടോടെയാണ് ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നെന്ന പരാതിയുമായി താമസക്കാർ നയനഗർ പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചത്. അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ പതിവായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇവർ തമ്മിൽ വഴക്കുണ്ടായെന്നും തുടർന്നുണ്ടായ ദേഷ്യത്തിലാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം കട്ടർ ഉപയോഗിച്ച് കഷ്ണങ്ങളാക്കി. ശരീര ഭാഗങ്ങൾ കുക്കറിൽ വേവിച്ച ശേഷം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വീട്ടിൽ സൂക്ഷിച്ചു.

അഴുകിയ ശരീരഭാഗങ്ങൾ കൊലപാതകം മൂന്നോ നാലോ ദിവസം മുമ്പ് നടന്നതാകാമെന്ന സൂചനയാണ് നൽകുന്നത്. ബോരിവാലിയിൽ ഒരു കട നടത്തുകയാണ് മനോജ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *