റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെങ്ങന്നൂരിൽ ഭാര്യയുടെ തലയ്ക്കടിച്ച ശേഷം വെട്ടിവീഴ്ത്തി; 72 വയസുകാരൻ അറസ്റ്റിൽ

June 13, 2023 - 2:24 pm

ചെങ്ങന്നൂർ : എഴുപതുകാരിയായ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മുളക്കുഴ കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേക്കരയിലെ എം.റ്റി ബാബു (72) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. വീട്ടിൽ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഭാര്യ അമ്മിണിക്ക് വെട്ടേറ്റത്. വീട്ടിൽ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അമ്മിണിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിക്കുന്നത്.

ഇടത് കൈയ്ക്കും പുരികത്തിനും വെട്ടേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മിണി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മുറിവ് ഗുരുതരമല്ല. സംഭവത്തിനിടെ അമ്മിണിയ്ക്ക് തലയ്ക്ക് അടിയുമേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിസിച്ചെങ്കിലും വിദഗ്ദ പരിചരണത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. ഇവരുടെ മകൻ നേരത്തെ മരിച്ചു പോയിരുന്നു. ഒരു മകൾ വിദേശത്താണ്. അമ്മിണിയും ഭർത്താവ് ബാബുവും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

കേസിൽ ബാബുവിനെ ചെങ്ങന്നൂർ എസ്.ഐ . എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ മാനസിക രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്ന ആളാണെന്നും നാല് മാസം മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലിസ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *