റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

June 13, 2023 - 11:02 am

തിരുവനന്തപുരം: മധുര ഡിവിഷനിലെ കടമ്പൂരില്‍ സബ് വേ നിര്‍മാണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു. തിരുച്ചിറപ്പള്ളി ജംഗ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിദിന ഇന്റര്‍സിറ്റി എക്സ്പ്രസ്സ് (22627) വിരുദുനഗര്‍ ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം സെന്‍ട്രല്‍- തിരുച്ചിറപ്പള്ളി ജംഗ്ഷന്‍ പ്രതിദിന ഇന്റര്‍സിറ്റി എക്സ്പ്രസ്സ് (22628) വിരുദുനഗറില്‍ നിന്നായിരിക്കും പുറപ്പെടുക. കോയമ്പത്തൂര്‍ ജംഗ്ഷന്‍- നാഗര്‍കോവില്‍ ജംഗ്ഷ ന്‍ പ്രതിദിന എക്സ്പ്രസ്സ് (16322) ദിണ്ടിഗലില്‍ യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍ ജംഗ്ഷന്‍- കോയമ്പത്തൂര്‍ ജംഗ്ഷന്‍ പ്രതിദിന എക്സ്പ്രസ്സ് (16321) ദിണ്ടിഗലില്‍ നിന്നായിരിക്കും പുറപ്പെടുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *