റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വർഗീയ വിദ്വേഷപ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ

June 26, 2023 - 9:16 am

മലപ്പുറം: പെരിന്തൽമണ്ണയിൽ വെജിറ്റേറിയൻ ഹോട്ടൽ നടത്തിയ യുവാവിനെതിരെ യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയെന്ന കേസിൽ യൂട്യൂബർ അറസ്റ്റിൽ. പൂക്കോട്ടുംപാടം അഞ്ചാംമൈൽ നിവാസിയും യൂട്യൂബറുമായ വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്.

പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിനടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലിനും ഉടമ അബ്ദു റഹ്‌മാനുമെതിരെ വിദ്വേഷ പ്രചരണം നടത്തിയ കേസിലാണ് നടപടി. പൂക്കോട്ടുംപാടത്ത് വച്ച് പെരിന്തൽമണ്ണ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മനപൂർവം വർഗീയ വിദ്വേഷപ്രചാരണം നടത്തിയതിനാണ് പൊലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തത്. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്.

നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിക്കൽ, ഗതാഗത തടസം സൃഷ്ടിക്കൽ, പലിശയ്ക്ക് പണം കൊടുത്ത് അക്രമം, പട്ടികജാതി അതിക്രമം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക് ബൈജുവിനെതിരെ പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് ബൈജുവെന്നും പൊലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *