റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകളെ കാണാനിറങ്ങി, ട്രെയിനില്‍ കയറുന്നതിനിടെ പിടിവിട്ടു വീണു; മലപ്പുറത്ത് 65കാരിക്ക് ദാരുണാന്ത്യം

June 28, 2023 - 2:37 pm

മലപ്പുറം: കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് മരിച്ചത്. ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. 65കാരിയായ വസന്തകുമാരി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മകളുടെ കോഴിക്കോടുള്ള വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ഓടിത്തുടങ്ങിയ തൃശ്ശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പിടിവിട്ട് പാളത്തിലേക്ക് വീണു. പിന്നാലെ ട്രെയിന്‍ ശരീരത്തിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *