റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആന്ധ്രാപ്രദേശിലെ ഫാര്‍മ കമ്പനിയില്‍ സ്‌ഫോടനം: 2 മരണം

July 1, 2023 - 2:17 pm

അനകപ്പള്ളി: ആന്ധ്രാപ്രദേശില്‍ സാഹിതി ഫാര്‍മ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 2 മരണം. നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടസ്ഥലത്തുളള ജനക്കൂട്ടത്തെ നിയന്ത്രിക്കാനും തീയണക്കാനുമുള്ള ശ്രമം പോലീസ് തുടരുന്നു. ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്താണ് സംഭവം.

ഇതുവരെ എത്ര പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേട്ടിട്ടുണ്ടെന്നും പറവാഡ ഡിഎസ്പി കെ വി സത്യനാരായണ പറഞ്ഞു. പരിക്കേറ്റവരെ മാറ്റാന്‍ പോലീസ് ആംബുലന്‍സുകള്‍ ക്രമീകരിക്കുകയും അവരെ ചികിത്സിക്കാന്‍ അനകപ്പള്ളി ടൗണിലെ എന്‍ടിആര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് കൂട്ടിചേര്‍ത്തു. ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *