റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയുടെ മൃതദേഹം വീട്ടില്‍ ഫ്രീസറില്‍ സൂക്ഷിച്ച് ഭര്‍ത്താവ്; കൊലപ്പെടുത്തിയതെന്ന് കുടുംബം

July 3, 2023 - 6:44 pm

ഭോപ്പാല്‍: ഭാര്യയുടെ മൃതദേഹം വീട്ടില്‍ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച് ഭര്‍ത്താവ്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. രേവ സ്വദേശിനി സുമിത്രിയാണ് മരിച്ചത്. സുമിത്രിയെ ഭര്‍ത്താവ് ഭാരത് മിശ്ര കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്.
സംസ്‌കാര ചടങ്ങുകള്‍ക്ക് വേണ്ടി മുംബൈയിലുള്ള മകന്‍ എത്തേണ്ടതിനാലാണ് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് ഭാരത് മിശ്രയുടെ വാദം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൈമാറി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുമിത്രി മരിച്ചത്. കടുത്ത മഞ്ഞപ്പിത്ത രോഗമാണ് മരണ കാരണമെന്ന് മിശ്ര പൊലീസിനോട് പറഞ്ഞു. എന്നാല്‍, സഹോദരിയുടെ മരണത്തെ കുറിച്ച് താനോ കുടുംബമോ അറിഞ്ഞില്ലെന്ന് സഹോദരന്‍ വ്യക്തമാക്കി. മിശ്ര സുമിത്രിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇതിനിടെയായിരിക്കാം മരണമെന്നും സഹോദരന്‍ പൊലീസിന് മൊഴി നല്‍കി.
അതേസമയം, ഭാരത് മിശ്രക്കെതിരെ പരാതി സ്വീകരിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും സിറ്റി കോട്വാലി പൊലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *