റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിത്ത് കുട്ട ‘ സ്ഥാപിച്ച് മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ

July 4, 2023 - 10:01 am

കട്ടപ്പന :മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമും കാഞ്ചിയാർ കൃഷിഭവനും ചേർന്ന് സ്കൂളിൽ വിത്ത് കുട്ട സ്ഥാപിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറിവിത്തുകൾ നൽകി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക
എന്നതാണ് ലക്ഷ്യം . കുട്ടികൾ വീട്ടിൽ നിന്നുകൊണ്ടുവന്ന വിവിധതരം വിത്തുകളും കൃഷിഭവനിൽ നിന്നു ലഭ്യമാക്കിയ വിത്തുകളും കുട്ടകളിൽ നിക്ഷേപിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളവിത്തുകൾ നൽകും .വിത്ത് വിതരണ പരിപാടിയുടെ ഉത്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുഴിക്കാട്ട് നിർവ്വഹിച്ചു.

ഓണക്കാലത്തും അതിനു ശേഷവും വിളവെടുക്കാവുന്ന വിധത്തിലാണ് കൃഷിചെയ്യുന്നത് .ചീര,വെണ്ട ,പച്ചമുളക് ,പയറിനങ്ങൾ ,പാവൽ ,വഴുതന മുതലായവയുടെവിത്തുകളാണ് വിത്ത് കുട്ടയിലുടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയത് .വിളവെടുക്കുന്ന പച്ചക്കറികൾ ,സ്കൂളിൽ കഴിഞ്ഞവർഷം മുതൽ ആരംഭിച്ച നാട്ടുചന്തയിലൂടെ വിൽക്കാൻ സാധിക്കുംമെന്നും ഓരോകുടുംബങ്ങളെയും പച്ചക്കറിയിൽ സ്വയംപര്യാപ്തത യിലെത്തിക്കാൻ സാധിക്കുമെന്നും സോഷ്യൽസർവീസ് സ്കീം കോ ഓർഡിനേറ്റർ ലിൻസി ജോർജ് പറഞ്ഞു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ , കാഞ്ചിയാർ കൃഷി അസിസ്റ്റന്റ് ഓഫീസർ മനോജ് ,അദ്ധ്യാപകരായ ഓമന പി എസ്, ലിൻസി ജോർജ് എന്നിവർ പ്രസംഗിച്ചു സ്കൂൾ പി.ടി എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പിള്ളി , അദ്ധ്യാപകൻ വിഷ്ണു വിജയൻ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ലീഡർ ആദിത്യ സാബുഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *