റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാനിലെ ബജൗറിയില്‍ റാലിക്കിടെ ബോംബ് സ്‌ഫോടനം: 40പേര്‍ കൊല്ലപ്പെട്ടു

July 31, 2023 - 10:02 am

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബജൗറിയില്‍ റാലിക്കിടെ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ 40പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ പങ്കെടുത്ത റാലിക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. ജമിയത്ത് ഉലമഇ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) പ്രവര്‍ത്തകരുടെ റാലിയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ 50ലധികം പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരുടെയെല്ലാം നില ഗുരുതരമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *