റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയുടെ കാമുകൻ പുഴയിലെറിഞ്ഞ പെൺകുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.

August 7, 2023 - 7:59 am

റാവുളപാളയം (ആന്ധ്രപ്രദേശ്) ∙ അമ്മയുടെ കാമുകൻ പുഴയിലെറിഞ്ഞ പെൺകുട്ടി പാലത്തിലെ പൈപ്പിൽ തൂങ്ങിക്കിടന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. അമ്മയെയും ഒന്നരവയസുള്ള സഹോദരിയെയും പുഴയിൽ കാണാതായി. ആന്ധ്ര ഗുഡിവാഡ സ്വദേശിനി സുഹാസിനി, മകൾ കീർത്തന, ഒന്നരവയസ്സുള്ള കുഞ്ഞ് എന്നിവരെയാണ് കാമുകൻ ഗൗതമിപാലത്തിൽനിന്നു പുഴയിൽ തളളിയത് .2023 ഓ​ഗസ്റ്റ് 6 ന് പുലർച്ചെ 3.50 നാണ് സംഭവം

ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ സുഹാസിനി (30) അടുപ്പത്തിലായ ഉളവ സുരേഷ് (30) ആണു പ്രതിയെന്നു പൊലീസ് പറഞ്ഞു. പാലത്തിന്റെ തൂണിലെ പൈപ്പിൽ പിടിത്തം കിട്ടിയ കീർത്തന അരമണിക്കൂറോളം തൂങ്ങിക്കിടന്നു. ഇതിനിടെ ഫോണെടുത്തു 100ൽ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് എത്തുമ്പോൾ പെൺകുട്ടി പുഴയിലേക്കു വീഴാറായ അവസ്ഥയിലായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *