റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളർത്തു മൂർഖന്മാരെ കുളിപ്പിച്ച്​ ‘ഒരുക്കുന്ന’ യുവാവ്​; വൈറലായി വിഡിയോ

August 13, 2023 - 8:16 am

മൂർഖൻ എന്ന്​ കേട്ടാൽ ഓടിയൊളിക്കുന്നവരുടെ ഇടയിൽ വ്യത്യസ്തനായി ഒരു യുവാവ്​. താൻ വളർത്തുന്ന മൂർഖൻ പാമ്പിനെ കുളിപ്പിക്കുന്നയാളുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതും രണ്ട്​ പാമ്പുകളെയാണ്​ ഇയാൾ കുളിപ്പിക്കുന്നത്​.

സാമൂഹ്യപ്രവർത്തൻ കൂടിയായ സിന്റു എന്നയാളാണ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കോബ്ര കെയർടേക്കർ എന്ന പേരിലാണ് സിന്റു അറിയപ്പെടുന്നത്. സമൂഹ്യമാധ്യമങ്ങളിൽ ഇത് ഒരു വിചിത്രമായ കാഴ്ചയാണെങ്കിലും ഇത് സിന്റുവിന്റെ ദൈനംദിന ജീവിതത്തിലെ പതിവ് കാര്യമാണ്. പാമ്പുകളുമായി താൻ ഇടപെടുന്നതിന്റെ പലതരത്തിലുള്ള വിഡിയോകൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്​.
വിഡിയോ പങ്കുവെച്ച്​ അൽപ്പസമയത്തിനകം വൈറലായിട്ടുണ്ട്​. പോസ്റ്റ് ചെയ്ത് ഇതിനോടകം തന്നെ 30,000 ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. ചിലർക്ക് വിഡിയോ ഇഷ്ടപ്പെട്ടെങ്കിലും മറ്റുചിലർ വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *