റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ ഐക്യം തകർത്ത് അധികാരത്തിലെത്താൻ ബി.ജെ.പി. ശ്രമിക്കുന്നു -ഇ.ടി. മുഹമ്മദ് ബഷീർ എം.പി

August 16, 2023 - 9:57 am

തിരൂർ : വർഗീയസംഘർഷമുണ്ടാക്കി ഇന്ത്യയുടെ ഐക്യം തകർത്ത് അതു മുതലെടുത്ത് അധികാരം സംരക്ഷിക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണെന്ന് ഇ.ടി. മുഹമ്മദ്ബഷീർ എം.പി. പറഞ്ഞു.

മുസ്‌ലിംലീഗ് തിരൂർ നിയോജകമണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ തിരൂരിൽ സംഘടിപ്പിച്ച ഫ്രീഡം വിജിൽ സ്വാതന്ത്ര്യസംരക്ഷണ റാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കോട്ടയിൽ അബ്ദുൾകരീം അധ്യക്ഷതവഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. മുഖ്യാതിഥിയായി. ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കേണ്ട ദിവസമാണ് സ്വാതന്ത്ര്യദിനമെന്നും മുക്കാൽകൊല്ലം ഇന്ത്യ തിരസ്‌കരിച്ച ഏക സിവിൽകോഡ് അനാവശ്യമാണെന്നും സമദാനി പറഞ്ഞു. കുറുക്കോളി മൊയ്തീൻ എം.എൽ.എ., അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ., വെട്ടം ആലിക്കോയ, ഡി.സി.സി. സെക്രട്ടറി അഡ്വ. കെ.എ. പത്മകുമാർ എന്നിവർ പ്രസംഗിച്ചു. റാലിക്ക് കോട്ടയിൽ അബ്ദുൾകരീം, കീഴേടത്തിൽ ഇബ്രാഹിം ഹാജി, എം.പി. മുഹമ്മദ് കോയ, പി. സെയ്തലവി, ഫൈസൽ എടശ്ശേരി, എ.പി. സബാഹ് എന്നിവർ നേതൃത്വംനൽകി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *