റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്;മൂന്നു കുക്കികള്‍ കൊല്ലപ്പെട്ടു

August 18, 2023 - 10:04 pm

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടുമുണ്ടായ വെടിവയ്പില്‍ കുക്കി സമുദായക്കാരായ മൂന്നുപേര്‍ മരിച്ചു. ആയുധധാരികളായ അക്രമിസംഘം കുക്കികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സുരക്ഷാസേന സ്ഥിരീകരിച്ചു.
ഉഖ്രുല്‍ പട്ടണത്തില്‍നിന്ന് 47 കിലോമീറ്റര്‍ മാറി തൗവായ്കുകി ഗ്രാമത്തില്‍ പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ഒരു സംഘം ആയുധധാരികളായ അക്രമികള്‍ ഗ്രാമവാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കി. അക്രമികളെ പിടികൂടാന്‍ പോലീസും സൈന്യവും സംയുക്ത ഓപ്പറേഷന്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിന് ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളില്‍ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ നടന്ന വെടിവയ്പില്‍ മൂന്ന് മെയ്തികളും രണ്ട് കുക്കികളും ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.
മെയ്തി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കാനുള്ള ഹൈക്കോടതി വിധിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും തീരുമാനത്തില്‍ പ്രതിഷേധിച്ച് കുക്കിവിഭാഗക്കാര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് മെയ് മൂന്നിനാണ് മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ പട്ടണത്തില്‍ ആദ്യം സംഘര്‍ഷമുണ്ടായത്. തുടര്‍ന്നുണ്ടായ വംശീയ കലാപത്തില്‍ 180ലേറെ പേര്‍ കൊല്ലപ്പെടുകയും അന്‍പതിനായിരത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *