റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓഗസ്റ്റ് 22 മുതൽ 24 വരെ പ്രധാനമന്ത്രിയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം; 25ന് പ്രധാനമന്ത്രി ഗ്രീസിലേക്ക്

August 19, 2023 - 10:51 am

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ദക്ഷിണാഫ്രിക്കയും ഗ്രീസും സന്ദർശിക്കും. .ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി 2023 ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് പ്രധാനമന്ത്രിയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം.ജോഹാനാസ്ബർഗിൽ ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും..

തുടർന്ന് ഓഗസ്റ്റ് 25ന് പ്രധാനമന്ത്രി ഗ്രീസിലേക്കു പോകും. ഇന്ത്യയും ഗ്രീസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി ഗ്രീക്ക് പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. ഇരുരാജ്യങ്ങളിലേയും വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. ഗ്രീസിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *