റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താനൂർ ബോട്ടപകടത്തിൽ തുറമുഖമന്ത്രിയുടെ ഓഫിസിനെതിരെ മൊഴി നൽകിയ മാരിടൈം സിഇഒ പുറത്ത്.

August 21, 2023 - 7:18 pm

താനൂർ ബോട്ടപകടത്തിൽ തുറമുഖമന്ത്രിയുടെ ഓഫിസിനെതിരെ മൊഴി നൽകിയ മാരിടൈം സിഇഒയെ മാറ്റി ടിപി സലിംകുമാറിനെയാണ് സിഇഒ സ്ഥാനത്ത് നിന്ന്മാറ്റിയത്. പൊതുഭരണ അഡീഷണൽ സെക്രട്ടറി ഷൈൻ എ ഹഖിനാണ് പകരം ചുമതല.

അറ്റലാന്റിക് ബോട്ടിന്റെ രജിസ്‌ട്രേഷൻ അപേക്ഷ പരിഗണിക്കാൻ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി അൻവർ സാദത്ത് ഇടപെട്ടുവെന്നായിരുന്നു സിഇഒയുടെ മൊഴി. വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും മറ്റുമായിരുന്നു അൻവർ സാദത്തിന്റെ ആവശ്യം. എന്നാൽ നിയമപരമായി തന്നെ ഇത് നടക്കുമെന്നതിനാൽ ആവശ്യം പരിഗണിച്ചല്ല, നിയമത്തിന്റെ വഴിയിലൂടെ തന്നെ നീങ്ങി ഇത് ചെയ്തിരുന്നുവെന്നും മൊഴിയിൽ പറയുന്നുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *