റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

.മണിപ്പൂരിൽ സംഘർഷം തുടരുന്നു;.മണിപ്പുരിൽ സംഘർഷം തുടരുന്നതിനിടെ 10 കുക്കി കുടുംബങ്ങളെ ഇംഫാലിൽനിന്ന് ഒഴിപ്പിച്ചു. ഇംഫാലിലെ ന്യൂ ലാംബോലാൻ മേഖലയിൽ സുരക്ഷ മുൻനിർത്തിയാണ് കുക്കികളെ ഒഴിപ്പിച്ചത്. മെയ്‌തി ഭീഷണികൾക്കിടെ ഒഴിഞ്ഞുപോകാൻ ഇവർ തയാറായിരുന്നില്ല. കാങ്‌പോക്പിയിലേക്കാണ് ഇവരെ നിലവിൽ മാറ്റിയത്. എന്നാൽ സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടി ഏറെ ബുദ്ധിമുട്ടിച്ചെന്നും രാത്രിയാണ് എന്നത് പോലും കണക്കിലെടുക്കാതെയായിരുന്നു നടപടിയെന്നും കുക്കി കുടുംബങ്ങൾ പറഞ്ഞു.

September 4, 2023 - 11:49 am

അതേസമയം കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും വെടിവെപ്പുണ്ടായിരുന്നു. മൊയ്റാങ്ങിലെ നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. നരൻസീനയിൽ കഴിഞ്ഞ മാസം 29ന് ഇരുവിഭാഗങ്ങൾ തമ്മിൽ തുടങ്ങിയ സംഘർഷമാണ് ഇപ്പോഴും തുടരുന്നത്. പൊലീസുകാർ ഉൾപ്പെടെ ഏഴ് പേർക്ക് ഇതുവരെ ഇവിടെ പരിക്കേറ്റിട്ടുണ്ട്.

അതിനിടെ, സംസ്ഥാനത്ത് തുടരുന്ന സംഘർഷങ്ങളിൽ 2023 സെപ്തംബർ 4 മുതൽ 21 വരെ ബ്ലാക്ക് സെപ്റ്റംബർ ആചരിക്കുമെന്ന് മെയ്തി സംഘടന അറിയിച്ചു. സംഘർഷം നിയന്ത്രിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നും കുക്കികൾ സംസ്ഥാനത്ത് ആക്രമം നടത്തുകയാണെന്നും ആരോപിച്ച് മെയ്തെയ് സംഘടന പ്രതിഷേധം പ്രഖ്യാപിച്ചു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *