റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടനാട്ടിലെ സിപിഐഎം വിഭാഗീയതയിൽ തർക്കം തുടരുന്നു

September 18, 2023 - 12:40 pm

കുട്ടനാട്ടിലെ സിപിഐഎം വിഭാഗീയതയിൽ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിന് മറുപടിയുമായി രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ. സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് പ്രതികരണം. കോൺഗ്രസിലേക്കോ ബിജെപിയിലേക്കോ അല്ല പാർട്ടി പ്രവർത്തകർ പോകുന്നത് സിപിഐയിലേക്കാണ്. പാർട്ടി വിട്ടവരുടെ പട്ടിക പുറത്തുവിടാൻ തയ്യാറാണെന്നും വിമത വിഭാഗം നേതാവ് രാജേന്ദ്രകുമാർ വ്യക്തമാക്കി. തട്ടിപ്പുകാരനാണെങ്കിൽ താൻ ഇത്രയും കാലം പാർട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടനാട്ടിൽ 222 പേരാണ് സിപിഐഎം വിട്ട് സിപിഐയിൽ അംഗത്വം എടുത്തത്. കൊഴിഞ്ഞു പോക്ക് തടയാൻ സിപിഐഎം നേതൃത്വം അനുരഞ്ജന നീക്കങ്ങൾ നടത്തുന്നതിടെയാണ് കുട്ടനാട്ടിലെ സിപിഐഎം വിമത നേതാക്കൾക്കെതിരെ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ പരസ്യ പ്രതികരണവും ഇതിന് രാജേന്ദ്രകുമാറിന്റെ പ്രതികരണവും. വിമതർക്ക് നേതൃത്വം നൽകുന്ന രാമങ്കരിപഞ്ചാ. പ്രസിഡന്റ് രാജേന്ദ്രകുമാറിനെ പാർട്ടി രണ്ട് തവണ നടപടി എടുത്തതാണെന്നും അന്തസ്സ് ഉണ്ടെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും ആർ നാസർ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *