റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗൃഹനാഥന്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍

September 26, 2023 - 2:44 pm

കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. പരത്തിച്ചാല്‍ സ്വദേശി എം.വി ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. വീടിനുള്ളില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ഇയാള്‍ വീട്ടില്‍ നിന്നും മാറി വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്.രാത്രി ബാലകൃഷ്ണന്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കി. രാവിലെ അയല്‍വാസികളെത്തി നോക്കിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *