റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയൽവാസിയെ കുത്തിക്കൊന്ന കേസിലെ പ്രതി തെളിവെടുപ്പിനിടയിൽ ബൈബിൾ കൈയ്യിലെടുത്ത് ദൈവമേ എന്ന് അലറി വിളിച്ചു

September 27, 2023 - 4:40 pm

എറണാകുളം: അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കൂത്താട്ടുകുളം കാക്കൂര്‍ ലക്ഷംവീട് കോളനിയിലെ മഹേഷ് (44) ആണ് പ്രതി. തിങ്കളാഴ്ച രാത്രി ഏഴരയോടെ അയല്‍വാസിയായ സോണിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു ഇയാള്‍.

കൊലപാതകം നടത്തിയശേഷം മഹേഷ് ഓടിക്കയറിയത് സ്വന്തം വീട്ടിലേക്കാണ്. പ്രതിയുമായി പൊലീസ് ഇവിടെ തെളിവെടുപ്പിനെത്തി, പ്രാര്‍ത്ഥിക്കുന്ന സ്ഥലത്തെത്തി ബൈബിള്‍ കയ്യിലെടുത്ത് ‘എന്റെ ദൈവമേ…’ എന്നുപറഞ്ഞ് അലറിക്കരയുകയായിരുന്നു മഹേഷ്. ദൈവത്തെ വിളിക്കുകയും ഭിത്തിയില്‍ ചാരി ഏങ്ങലടിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് മഹേഷിനെ പൊലീസ് പുറത്തെത്തിച്ചത്.

സോണിയെ കുത്തി വീഴ്ത്തിയശേഷം വീട്ടിലെത്തി കുളിച്ച് ഒളിച്ചിരിക്കുകയായിരുന്നു മഹേഷ്. അപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിനുപയോ?ഗിച്ച കത്തി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. മുറിയില്‍ കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *