റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

15ലക്ഷം മുതല്‍ അഞ്ച് കോടി വരെ ചെലവ്‌; കല്യാണം കഴിക്കാനായി യുവാക്കള്‍

October 1, 2023 - 1:20 pm


കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ കല്യാണ മേളങ്ങളാണ്. പുഴകളും കടലും മലകളുമെല്ലാം കല്യാണങ്ങൾക്ക് വേദിയായി മാറുകയാണ്. ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങി’നായി കൂടുതൽ പേർ കേരളത്തിലെത്തിത്തുടങ്ങി. മുൻ വർഷങ്ങളിൽ 100-ൽ താഴെ മാത്രമായിരുന്നു ഇത്തരം കല്യാണങ്ങൾ നടന്നിരുന്നത്. എന്നാൽ, ഇപ്പോൾ 300-400 ഡെസ്റ്റിനേഷൻ കല്യാണങ്ങളാണ് ഒരു വർഷം നടക്കുന്നത്. ഇതിൽ കോടികൾ ചെലവഴിക്കുന്നവരും ഉൾപ്പെടുന്നു. കല്യാണങ്ങൾക്കായി കേരളം തേടി കൂടുതൽ പേർ എത്തുന്നതോടെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽനിന്നുള്ള വരുമാനവും ഉയരും.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഡെസ്റ്റിനേഷൻ കല്യാണങ്ങളുടെ പ്രധാന കേന്ദ്രം. വയനാട്, മൂന്നാർ പോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നവരുമുണ്ട്. ‘വെഡ്ഡിങ് ടൂറിസം’ പ്രചരിപ്പിക്കാൻ ടൂറിസം വകുപ്പ് രണ്ട് കോടി രൂപയാണ് ചെലവഴിക്കുന്നത്.

അഞ്ച് കോടിയുടെ കല്യാണങ്ങൾ

15 ലക്ഷം രൂപ മുതൽ ഡെസ്റ്റിനേഷൻ കല്യാണ പാക്കേജുകൾ ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന സ്ഥലവും ആഘോഷങ്ങളും അനുസരിച്ച് ചെലവ് ഉയരും. അഞ്ച് കോടി രൂപ വരെയുള്ള കല്യാണങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ് കൂടുതലായും കല്യാണങ്ങൾക്കായി കേരളം തേടി എത്തുന്നതെന്ന് ഷാദി വെഡ്ഡിങ് മാനേജ്മെന്റ് ഡയറക്ടർ പ്രിജോ ജോസ് പറഞ്ഞു.

വിദേശ കല്യാണങ്ങളും കേരളത്തിൽ നടക്കുന്നുണ്ട്. ഇതിൽ വരൻ അല്ലെങ്കിൽ വധു വിദേശിയാണെങ്കിലാണ് കേരളത്തിൽ കല്യാണ ചടങ്ങുകൾ നടത്തുന്നത്.

എന്താണ് ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്’?

വരന്റെയോ വധുവിന്റെയോ വീടുകളിൽ നടത്തിവരുന്ന കല്യാണ ചടങ്ങുകൾ രണ്ട് വീടുകളിലെയും ക്ഷണിക്കപ്പെടും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *