റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂക്കുതല ഹൈസ്കൂളില്‍ കയറി വിദ്യാര്‍ത്ഥിളെ ഭയപ്പെടുത്തി ഇറക്കി വിട്ടെന്ന പരാതിയില്‍ പോലീസ് കേസെടുത്തു കണ്ടാലറിയാവുന്ന ആറോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്

December 9, 2023 - 1:02 pm

മൂക്കുതല ഹൈസ്കൂളില്‍ കയറി വിദ്യാര്‍ത്ഥിളെ ഭയപ്പെടുത്തി ഇറക്കി വിട്ടെന്ന പരാതിയില്‍ പോലീസ് കേസെടുത്തു

കണ്ടാലറിയാവുന്ന ആറോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്

ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂളില്‍ കയറി വിദ്യാര്‍ത്ഥിളെ ഭയപ്പെടുത്തി ഇറക്കി വിടുകയും അധ്യാപകരുടെ ജോലി തടപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.കണ്ടാലറിയാവുന്ന ആറോളം പേര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.സ്കൂളിലെ പ്രധാനാധ്യാപകന്റെ പരാതിയിലാണ് നടപടി.കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിനിടെയാണ് സംഭവം. മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുറത്ത് നിന്നെത്തിയ സംഘം ക്ളാസ് മുറിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി ഇറക്കി വിടുകയും അധ്യാപരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും രക്ഷിതാക്കളും രംഗത്ത് വന്നിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *