റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’ മാഡ്രിഡിലെ ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക്

March 8, 2024 - 7:05 pm

മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’ മാഡ്രിഡിലെ ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക്. ചിത്രത്തിന്റെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം ഫെസ്ടിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്ത വിവരം സോഷ്യൽ മീഡിയയിൽ അറിയിച്ചത്.

കാതലിന് പുറമെ ‘പ്രൈവസി’,’ഡിയർ ലതിക’, ‘എ മാച്ച്’, ‘കാലിഡോസ്കോപ്പ് നൗ’, എന്നീ നാല് ചിത്രങ്ങളാണ് ഇന്ത്യയിൽ നിന്നും ഫെസ്റ്റിവലിൽ തിരഞ്ഞെടുത്തത്. ഫെസ്റ്റിവലിൽ ‘കാതൽ ദി കോർ’ തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷം എന്ന് കുറിച്ചാണ് മമ്മൂട്ടി കമ്പനി ഈ വിവരം അറിയിച്ചത്. മമ്മൂട്ടിയുടെ അവതരിപ്പിച്ച കഥാപാത്രത്തെയും അഭിനയ മികവിനെയും ജൂറി പ്രശംസിച്ചിരുന്നു.

അതേസമയം ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിന് വലിയ പ്രശംസ ലഭിച്ചിരുന്നു. ജ്യോതിക, സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് കാതലിലെ മറ്റു താരങ്ങൾ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നായിരുന്നു തിരക്കഥ രചിച്ചത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *