റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഹിംഗ്യൻ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍️

March 20, 2024 - 1:25 pm

റോഹിംഗ്യൻ മുസ്ലീങ്ങള്‍ക്ക് അഭയാർത്ഥി പദവി നല്‍കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. അഭയാർത്ഥി പദവി നല്‍കുന്നത് പാർലമെന്റിന്റെയും സർക്കാരിന്റെയും നയപരമായ വിഷയമാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
റോഹിംഗ്യൻ മുസ്ലീങ്ങള്‍ക്ക് അഭയാർത്ഥി പദവി നല്‍കാൻ ഉത്തരവിടരുതെന്നും കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ അനധികൃതമായി എത്തിയെന്ന് ചൂണ്ടികാട്ടി കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യൻ മുസ്ലിങ്ങളെ വിട്ടയക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയിലേക്ക് അനധികൃതമായി എത്തുന്ന റോഹിംഗ്യൻ മുസ്ലീങ്ങള്‍ക്ക് അഭയാർത്ഥി പദവി നല്‍കാനാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. അനധികൃതമായി എത്തുന്നവർക്കെതിരെ നിയമപരമായ നടപടികള്‍ തുടരുമെന്നും കേന്ദ്രസർക്കാർ പറഞ്ഞു. ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളില്‍നിന്ന് എത്തുന്നവർക്ക് അഭയാർത്ഥി പദവി നല്‍കുന്നതുപോലെ റോഹിംഗ്യൻ മുസ്ലിങ്ങള്‍ക്കും പദവി നല്‍കണമെന്ന് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അഭയാർത്ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണെന്നും അതില്‍ കോടതി ഇടപെടരുതെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
റോഹിംഗ്യൻ മുസ്ലീങ്ങള്‍ക്ക് അഭയാർത്ഥി പദവി നല്‍കാൻ ഉത്തരവിടരുതെന്നും കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. റോഹിംഗ്യൻ മുസ്ലിങ്ങള്‍, പൗരത്വം ലഭിക്കുന്നതിന് വ്യാജ തിരിച്ചറിയല്‍ കാർഡുകളും രേഖകളും കരസ്ഥമാക്കാൻ ശ്രമിക്കുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. യു എൻ എച്ച്‌ സി ആറില്‍ നിന്നും ചില റോഹിംഗ്യൻ മുസ്ലിങ്ങള്‍ അഭയാർത്ഥി കാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ യുഎൻഎച്ച്‌സിആർ നല്‍കുന്ന കാർഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *