റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമിതനായ നാള്‍ മുതല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്

October 12, 2024 - 8:03 pm

തിരുവനന്തപുരം: .ബിജെപി നേതാക്കളുടെ പെട്ടിയെടുപ്പുകാരനായി ഗവര്‍ണര്‍ തരംതാഴരുതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണര്‍ക്ക് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്താന്‍ യാതൊരു അധികാരവുമില്ലെന്ന് പറഞ്ഞ മന്ത്രി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആണ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതെന്നും അറിയിച്ചു. നിയമിതനായ നാള്‍ മുതല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ബിജെപി നേതാക്കളെ പ്രീതിപ്പെടുത്താനാണ് വിമർശിക്കുന്നത്

ഈ ലോക് സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കിട്ടുമെന്ന് ഗവര്‍ണര്‍ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം നീട്ടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവാം. ഇത് മുന്നില്‍ കണ്ട് ബിജെപി നേതാക്കളെ പ്രീതിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം നടത്തുന്നതെന്നും മന്ത്രി പരിഹസിച്ചു.

ഗവര്‍ണര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നുണ്ട്.

ഗവര്‍ണറുടെ ഭീഷണിക്കൊന്നും സംസ്ഥാന സര്‍ക്കാര്‍ വഴങ്ങില്ലെന്ന് പറഞ്ഞ മന്ത്രി ഗവര്‍ണര്‍ ആവശ്യപ്പെട്ട ന്യായമായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത് കൊടുത്തിട്ടുണ്ടെന്നും അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ സ്വന്തം നില മറന്ന് സാധാരണ ബിജെപി വക്താവിനെ പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതിന് വഴങ്ങിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യത ഇല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *