റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1964 റൂള്‍ പ്രകാരമുള്ള പട്ടയ വിതരണം പുനസ്ഥാപിക്കാൻ സർക്കാർ ഇടപെടണം: കേരളാ കോണ്‍ഗ്രസ്

October 15, 2024 - 7:12 am

ഇടുക്കി : ഇടുക്കി,കഞ്ഞിക്കുഴി വില്ലേജുകളില്‍ കോടതി ഇടപെടല്‍ മൂലം മുടങ്ങിക്കിടക്കുന്ന 1964 റൂള്‍ പ്രകാരമുള്ള പട്ടയ വിതരണം . പുനഃസ്ഥാപിക്കാൻ സർക്കാർ ഇചപെടണമെന്ന് കേരളാ കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം യോഗം ആവശ്യപ്പെട്ടു .ഇടതുമുന്നണി സർക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കേരളാ കോണ്‍ഗ്രസ് ജില്ലാക്കമ്മറ്റി നേതൃത്വത്തില്‍ 26 ന് ചെറുതോണിയില്‍ നടത്തുന്ന ജനകീയ പ്രതിഷേധ സംഗമത്തില്‍ 100 പ്രതിനിധികളെ പങ്കെടുപ്പിക്കാനും 21 ന് ഉച്ചകഴിഞ്ഞ് നാലിന് വാഴത്തോപ്പ് പാപ്പൻസ് ഹാളില്‍ മണ്ഡലം പ്രവർത്തകയോഗം കൂടുന്നതിനും യോഗം തീരുമാനിച്ചു.

മണ്ഡലം പ്രസിഡണ്ട് ഷിജോ ഞവരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ.ജേക്കബ് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കല്‍, പാർട്ടി ജില്ലാ സെക്രട്ടറികെ.കെ വിജയൻ . തുടങ്ങിയവർ പ്രസംഗിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *