റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കാഷ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി

November 7, 2024 - 4:46 am

.ശ്രീനഗർ: പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കാഷ്മീർ നിയമസഭ പാസാക്കി. ചർച്ച കൂടാതെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷ നേതാവ് സുനില്‍ ശർമ ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങള്‍ പ്രമേയത്തെ എതിർത്തു.

പ്രമേയത്തിനെതിരേ ബിജെപി എംഎല്‍എമാർ മുദ്രാവാക്യം വിളിച്ചു

നാഷണല്‍ കോണ്‍ഫറൻസും കോണ്‍ഗ്രസും പിഡിപിയും സിപിഐ എമ്മും പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തിനെതിരേ ബിജെപി എംഎല്‍എമാർ മുദ്രാവാക്യം വിളിച്ചതോടെ സ്പീക്കർ അബ്ദുള്‍ റഹീം റാഥർ ശബ്ദവോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *