റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കി ഇസ്രായേൽ

November 17, 2024 - 4:50 am

ബെയ്റൂത്: ഇസ്രായേല്‍ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയില്‍ കടന്നതായി റിപ്പോർട്ട്. ഇസ്രായേല്‍ അതിർത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ലബനാൻ ഗ്രാമമായ ശാമായിലെ കുന്നിലാണ് നവംബർ 16 ശനിയാഴ്ച പുലർച്ചെ സൈന്യം എത്തിയത്. ഹിസ്ബുല്ലയുടെ തിരിച്ചടി രൂക്ഷമായതോടെ സൈന്യം ഈ കുന്നില്‍നിന്ന് പിന്നീട് പിന്മാറിയതായും ലബനാന്റെ ഔദ്യോഗിക നാഷനല്‍ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു

തെക്കൻ ലബനാനില്‍ പരിമിതമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന് ഇസ്രായേല്‍

ആറ് ആഴ്ച മുമ്ബ് അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് ഇസ്രായേല്‍ കരസേന ലബനാന്റെ ഇത്രയും ഉള്‍ഭാഗത്തേക്ക് എത്തുന്നത്. ശാമാ ഗ്രാമത്തിലെ ഷിമോണ്‍ ദേവാലയവും നിരവധി വീടുകളും സ്ഫോടനത്തില്‍ തകർത്ത ശേഷമാണ് സൈന്യം പിന്മാറിയതെന്നും ഏജൻസി അറിയിച്ചു. അതേസമയം, തെക്കൻ ലബനാനില്‍ പരിമിതമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു

ലബനാനില്‍ വിവിധയിടങ്ങളിലായി 59 പേരുടെ ജീവൻ പൊലിഞ്ഞു

തലസ്ഥാനമായ ബൈറൂത്തിന്റെ തെക്കൻ ഭാഗങ്ങളിലും തെക്കൻ ലബനാനിലും ഇസ്രായേല്‍ നിരവധി തവണ കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് കരയുദ്ധം ശക്തമാക്കിയത്. ദാഹിയ, ഹരെത് റീക്, ശിയാഹ്, തൈറെ തുടങ്ങിയ പ്രദേശങ്ങളില്‍ തുടർച്ചയായി അഞ്ചാം ദിവസവും കെട്ടിടങ്ങളില്‍ ബോംബിട്ടു. നാബാതിയയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് മെഡിക്കല്‍ ജീവനക്കാർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ, ലബനാനില്‍ വിവിധയിടങ്ങളിലായി 59 പേരുടെ ജീവൻ പൊലിഞ്ഞതായും 182 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *