റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂമി നല്‍കാമെന്ന വാഗ്ദാനം അമ്മ നല്‍കിയതാണെന്ന് സന്ദീപ് വാര്യർ

November 19, 2024 - 6:24 pm

ആർഎസ്‌എസ് കാര്യാലയത്തിന് ഭൂമി വിട്ടുനല്‍കുമെന്ന് സന്ദീപ് വാര്യർ. ഭൂമി നല്‍കാമെന്ന വാഗ്ദാനം അമ്മ നല്‍കിയതാന്നെനും കാര്യാലയം തുടങ്ങാൻ ഭൂമി വിട്ടുനല്‍കുമെന്നും സന്ദീപ് ഇന്ന്(19.11.2024)മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി ഒപ്പിട്ടു നല്‍കാൻ തയ്യാറാണെന്നും ആർഎസ്‌എസ്
നേതാക്കള്‍ക്ക് ഒരു വർഷത്തിനുള്ളില്‍ ഭൂമിക്ക് വേണ്ടി തന്നെ സമീപിക്കാമെന്നും സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.

സന്ദീപിന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമർശനം

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നെങ്കിലും ആർഎസ്‌എസ് ബന്ധവും അവരുടെ പ്രത്യയശാസ്ത്രവും താൻ ഉപേക്ഷിച്ചതായി സന്ദീപ് ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല.ഈ സാഹചര്യത്തില്‍ കൂടിയാണ് ആർഎസ്‌എസിന് ഭൂമി വിട്ടുനല്‍കുമെന്ന് വ്യക്തമാക്കി സന്ദീപ് രംഗത്ത് വന്നിരിക്കുന്നത്.സന്ദീപിന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമർശനമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *