റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 70 വർഷം കഠിന തടവ്

November 30, 2024 - 6:02 am

കൊച്ചി: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 70 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. പട്ടിമറ്റം സ്വദേശി ഷറഫുദ്ദീനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2021 നവംബർ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം.

അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു.

കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്‌ സ്കൂളില്‍ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ്യാപിക വിദ്യാർത്ഥിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപിക വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

തുടർച്ചയായി 20 വർഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും

എട്ടു പ്രാവശ്യം പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുകൂടാതെ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. 5 വകുപ്പുകളില്‍ ആയാണ് ഷറഫുദ്ദീനെതിരെ ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്ന് വകുപ്പുകളില്‍ 20 വർഷം വീതവും 2 വകുപ്പുകളില്‍ അഞ്ചുവർഷം വീതവുമാണ് ശിക്ഷ. തുടർച്ചയായി 20 വർഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *