റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പനാമ കനാല്‍ തിരിച്ചെടുക്കുമെന്ന ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് : ഭീഷണി തള്ളി പാനമ പ്രസിഡന്റ് യോസ്‌ റോള്‍ മുളിനോ

December 24, 2024 - 6:51 am

.പാനമ കനാല്‍ പിടിച്ചെടുക്കുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി തള്ളി പാനമ പ്രസിഡന്റ് യോസ്‌ റോള്‍ മുളിനോ.കനാല്‍ നിർമിച്ചു പ്രതിഫലം വാങ്ങാതെ കൈമാറ്റം ചെയ്തു കൊടുത്ത അമേരിക്കയുടെ മേല്‍ ഇപ്പോള്‍ അവർ അമിത നിരക്കുകള്‍ ചുമത്തുന്നുവെന്നു ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. താൻ അധികാരമേറ്റാല്‍ 110 വർഷമെത്തിയ കനാല്‍ തിരിച്ചെടുക്കുമെന്നു അദ്ദേഹം ഭീഷണി മുഴക്കുകയും ചെയ്തു. മുളിനോ പ്രതികരിച്ചു.

ഞങ്ങളുടെ രാജ്യത്തിൻറെ പരമാധികാരവും സ്വാതന്ത്ര്യവും ആർക്കും വിലപേശാനുള്ളതല്ല

“പാനമ കനാലിന്റെയും അതിന്റെ പരിസര ഭൂമിയുടെയും ഓരോ ചതുരശ്ര മീറ്ററും പാനമയുടേതാണ് എന്ന് കൃത്യമായി ഓർമപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.”ഞങ്ങളുടെ രാജ്യത്തിൻറെ പരമാധികാരവും സ്വാതന്ത്ര്യവും ആർക്കും വിലപേശാനുള്ളതല്ല. ഓരോ പാനമക്കാരനും അത് ഹൃദയത്തില്‍ കൊണ്ടുനടക്കുന്നതാണ്. അത് ഞങ്ങളുടെ ചരിത്രത്തിന്റെ തിരുത്താൻ കഴിയാത്ത ഭാഗവുമാണ്.”

. “നമുക്ക് നോക്കാം.” ട്രംപിന്റെ മറുപടി

അന്യരാജ്യങ്ങളുടെ ഭൂമിയില്‍ ട്രംപ് കണ്ണുവയ്ക്കുന്നത് ഇതാദ്യമല്ല. കാനഡ അമേരിക്കയുടെ മഹത്തായ സംസ്ഥാനം ആണെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അതിന്റെ ഗവർണർ ആണെന്നും അദ്ദേഹം അടുത്ത കാലത്തായി ആവർത്തിച്ചു പറയുന്നുണ്ട്. ഡെന്മാർക്കിന്റെ സ്വയംഭരണമുള്ള ഭൂപ്രദേശമായ ഗ്രീൻലാൻഡ് വാങ്ങിക്കളയാമെന്നു അദ്ദേഹം പറഞ്ഞു.ആയിരക്കണക്കിന് കപ്പലുകള്‍ വർഷം തോറും കടന്നു പോകുന്ന കനാലിനു വ്യക്തമായ നിയമങ്ങളുണ്ടെന്നു മുളിനോ ചൂണ്ടിണ്ടിക്കാട്ടി. മുളിനോയുടെ പ്രതികരണത്തിനു ട്രംപ് മറുപടി പറഞ്ഞത് ഇങ്ങിനെ: “നമുക്ക് നോക്കാം.”
.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *