റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരിഭ്രാന്തി പടർത്തി കാട്ടാനകൾ : ഇരിട്ടി പായം,കരിയാല്‍ വട്ട്യറ ഭാഗങ്ങൾ ഭീതിയിൽ

January 9, 2025 - 8:59 pm

കണ്ണൂർ : ഇരിട്ടി പായം,കരിയാല്‍ വട്ട്യറ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകള്‍ പരിഭ്രാന്തി പടർത്തുന്നു.ജനുവരി 9 വ്യാഴാഴ്ച്ച പുലർച്ചെയാണ് പായം, കര്യാല്‍ മേഖലയില്‍ പത്രവിതരണം നടത്തുന്നവർ ആനയെ ആദ്യം കണ്ടത്. ആനയുടെ മുൻപില്‍പ്പെട്ട ബൈക്ക് യാത്രക്കാരൻ വാഹനം നിർത്തി എരുമത്തടം ഡ്രൈവിങ് ഗ്രൗണ്ടിലൂടെ ഓടി രക്ഷപ്പെട്ടു.

കൂടുതല്‍ പ്രദേശങ്ങള്‍ ഭീതിയിലായി

ഇതിനിടെയില്‍ വീണ് ഇയാള്‍ക്ക് കൈകാലുകള്‍ക്ക് പരുക്കേറ്റു. പായം, കര്യാല്‍മേഖലയില്‍ പത്രവിതരണം നടത്തുന്നവരാണ് ആനയെ ആദ്യം കാണുന്നത്. പിന്നീട് കൂടുതല്‍ ജനവാസ മേഖലയിലേക്ക് രണ്ട് ആനകള്‍ കടന്നെത്തുകയായിരുന്നു. തുടർന്ന് വനപാലകരും പൊലിസുമെത്തി ആനയെ തുരത്താൻ ശ്രമിച്ചതോടെ രണ്ടു ഭാഗത്തേക്ക് ആനകള്‍ തിരിയുകയും കൂടുതല്‍ പ്രദേശങ്ങള്‍ ഭീതിയിലാവുകയും ചെയ്തു.

വട്ട്യറ എല്‍.പി സ്കൂളിനും,പായം ഗവ. യു.പി സ്കൂളിനും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

എരുമത്തടം പുഴയരികിലെ അക്കേഷ്യ കാട്ടില്‍ ഒരാനയും മറ്റൊന്ന് ജബ്ബാർ കടവ് കരിയാല്‍ മെയിൻ റോഡ് മുറിച്ചു കടന്ന് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൻ്റെ പരിസരത്തെ പ്രദേശത്തും ഓടി കയറി. ജനവാസ മേഖലയില്‍ ആന ഇറങ്ങിയതോടെ പായം ഗവ. യു.പി സ്കൂളിനും വട്ട്യറ എല്‍.പി സ്കൂളിനും എ.ഡി.എം സി. പത്മചന്ദ്ര കുറുപ്പ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *