റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോണള്‍ഡ് ട്രംപിനെതിരായ കേസുകൾ : അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു

January 14, 2025 - 5:26 am

ന്യൂയോർക്ക്: നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ രണ്ട് ക്രിമിനല്‍ അന്വേഷണങ്ങളില്‍ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് തന്‍റെ ജോലി പൂർത്തിയായ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു. സ്മിത്തിന്‍റെ രാജി വാർത്ത ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുഎസ് ജില്ലാ ജഡ്ജി ഐലീൻ കാനണിന് സമർപ്പിച്ച കോടതി രേഖകളിലുണ്ടായിരുന്നു

സ്മിത്തിന്‍റെ രാജിയെക്കുറിച്ച്‌ പ്രതികരിക്കാതെ നീതിന്യായ വകുപ്പ്.

പ്രസിഡന്‍റ് ജോ ബൈഡന്‍റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് സ്മിത്ത് രാജി വയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. തനിക്ക് എതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്തതിന് സ്മിത്തിനെതിരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ട്രംപ് ആവർത്തിച്ച്‌ ആവശ്യപ്പെടുകയും അദ്ദേഹത്തെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്ന് പോലും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്മിത്തിന്‍റെ രാജിയെക്കുറിച്ച്‌ പ്രതികരിക്കാൻ നീതിന്യായ വകുപ്പ് വക്താവ് വിസമ്മതിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *