റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസ് പുതിയ മുസ്‌ലിം ലീഗാണെന്ന ആരോപണവുമായി ബിജെപി നേതാവ് അമിത് മാളവ്യ

January 19, 2025 - 6:10 am

.ഡല്‍ഹി: ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട ഹർജിയെ കോണ്‍ഗ്രസ് പിന്തുണച്ചതിനെതിരേ ബിജെപി. ഹർജിയെ പിന്തുണച്ചതോടെ ഹിന്ദുക്കള്‍ക്കെതിരേ തുറന്ന യുദ്ധമാണു കോണ്‍ഗ്രസ് പ്രഖ്യാപിച്ചതെന്നും,കോണ്‍ഗ്രസ് പുതിയ മുസ്‌ലിം ലീഗാണെന്നും ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.

ആരാധനാലയ നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്താണ് ഹർജി. .

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങു കയാണ് കോണ്‍ഗ്രസ്.ആരാധനാലയങ്ങള്‍ സംരക്ഷിക്കാനുള്ള 1991ലെ നിയമം നിലനിർത്തേണ്ടത് മതേതരത്വത്തിന് അനിവാര്യമെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നു. ആരാധനാലയ നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്ത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ഉള്‍പ്പെടെ ആറുപേർ നല്‍കിയ ഹർജികളാണ് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്. ഫെബ്രുവരി 17 ന് ഹർജികള്‍ കോടതി പരിഗണിക്കും

2020 ലാണ് അശ്വിനി ഉപാധ്യായ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്

ആരാധനാലയ നിയമത്തിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്ത് 2020 ലാണ് അശ്വിനി ഉപാധ്യായ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് കൂടുതല്‍ ഹർജികള്‍ കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ, ആ തത്‌സ്ഥിതി തുടരണമെന്ന വ്യവസ്ഥ അടക്കമുള്ളവയാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *