റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഐ നേതാവും മുൻ.എംഎല്‍എ യുമായ പി രാജു അന്തരിച്ചു

February 27, 2025 - 12:31 pm

കൊച്ചി: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജു (73) അന്തരിച്ചു. ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ ആറോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഏതാനും ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു.

.പറവൂരില്‍നിന്നാണ് അദ്ദേഹം രണ്ടുതവണ എംഎല്‍എ ആയത്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *