റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെലങ്കാനയിൽ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

March 3, 2025 - 5:05 am

ഹൈദരാബാദ്: തെലങ്കാന നാഗർകർണൂലില്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഫെബ്രുവരി 22 നാണ് നാഗർകൂർണൂല്‍ ജില്ലയിലെ ദൊമലപെന്റയില്‍ നിർമ്മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നത്. രണ്ട് എൻജിനിയർമാർ അടക്കം എട്ട് തൊഴിലാളികളാണ് കുടുങ്ങിയത്. കുറച്ചുനാളുകളായി നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ വീണ്ടും നിർമ്മാണം ആരംഭിക്കുകയായിരുന്നു.

രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് സൈന്യം

അപകടസ്ഥലത്ത് വെള്ളം കയറുകയും ചെളി അടിഞ്ഞുകൂടുകയും ചെയ്തതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് സൈന്യം കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. അതേസമയം, തൊഴിലാളികളെ ജീവനോടെ രക്ഷിക്കാനുള്ള സാദ്ധ്യത വളരെക്കുറവാണെന്ന് സർക്കാർ അറിയിച്ചു. ആംബുലൻസുകള്‍ ഉള്‍പ്പെടെ എത്തിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തും. കൂടുതല്‍ രക്ഷാപ്രവർത്തകരെയും യന്ത്ര സാമഗ്രികളും ഇന്നലെ (മാർച്ച്എ 2)ത്തിച്ചിരുന്നു. കൂടുതല്‍ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്തുവരുന്നു.

കുടുങ്ങിയവരില്‍ നാല് പേർ എവിടെയാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായിട്ടില്ല.

കുടുങ്ങിയവരില്‍ നാല് പേര് എവിടെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ രക്ഷിക്കാനായിട്ടില്ല. മറ്റ് നാല് പേർ എവിടെയാണ് കുടുങ്ങി കിടക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവരെ ഉടൻ കണ്ടെത്താനാകുമെന്നാണ് വിലയിരുത്തല്‍.

മാർച്ച് 2 ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും അപകടസ്ഥലം സന്ദർശിച്ചു. രേവന്ത് റെഡ്ഡി രക്ഷാപ്രവർത്തനത്തെക്കുറിച്ച്‌ ചോദിച്ചറിഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *