റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ശ്രീലങ്ക സന്ദർശിക്കും

March 16, 2025 - 5:45 am

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പാർലമെന്റില്‍ അവരുടെ വിദേശകാര്യ മന്ത്രി വിജിത ഹെരാത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 2015ന് ശേഷമുള്ള മോദിയുടെ നാലാമത്തെ ശ്രീലങ്കൻ സന്ദർശനമാണിത്.

സാംപൂർ സൗരോർജ്ജ നിലയം ഉദ്ഘാടനം ചെയ്യും

മോദിയുടെ സന്ദർശന വേളയില്‍ സാംപൂർ സൗരോർജ്ജ നിലയം ഉദ്ഘാടനം ചെയ്യുമെന്നും നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവയ്‌ക്കുമെന്നും ഹെരാത്ത് പറഞ്ഞു.2023ല്‍ ശ്രീലങ്കയിലെ സിലോണ്‍ ഇലക്‌ട്രിസിറ്റി ബോർഡും ഇന്ത്യയുടെ എൻ‌.ടി‌.പി‌.സിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് കിഴക്കൻ ട്രിങ്കോമലി ജില്ലയിലെ സാംപൂർ പട്ടണത്തില്‍ 135 മെഗാവാട്ട് സൗരോർജ്ജ നിലയം നിർമ്മിച്ചത്

പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ആദ്യ നയതന്ത്ര സന്ദർശനം ഇന്ത്യയിലേക്കായിരുന്നു

പ്രസിഡന്റ് അനുര കുമാര ദിസനായകെ കഴിഞ്ഞ വർഷം ഡല്‍ഹി സന്ദർശിച്ചപ്പോള്‍ ചർച്ച ചെയ്‌ത കരാറുകളിലാണ് ഒപ്പിടുന്നത്. അയല്‍രാജ്യമായ ഇന്ത്യയുമായി തങ്ങള്‍ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും പ്രസിഡന്റിന്റെ ആദ്യ നയതന്ത്ര സന്ദർശനം ഇന്ത്യയിലേക്കായിരുന്നുവെന്നും ഹെരാത്ത് ചൂണ്ടിക്കാട്ടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *