റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി

March 20, 2025 - 5:18 am

മീററ്റ്: മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിൽ കഴിഞ്ഞ മാർച്ച് നാലിനാണ് സംഭവം . സൗരഭ് തിവാരി രാജ്പുട്ട് എന്ന മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. മൃതദേഹം 15 കഷണങ്ങളാക്കിയശേഷം വീപ്പയില്‍ ഒളിപ്പിച്ച്‌ സിമിന്‍റ് ഉപയോഗിച്ച്‌ അടയ്ക്കുകയും ചെയ്തു

ലഹരിക്ക് അടിമകളായിരുന്നുവെന്ന് മുസ്‌കാന്‍റെ കുടുംബം

. മുസ്‌കാനും സാഹിലും ലഹരിക്ക് അടിമകളായിരുന്നുവെന്ന് മുസ്‌കാന്‍റെ കുടുംബം പറഞ്ഞു. ഇത് തടഞ്ഞതാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം. മയക്കുമരുന്നില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് മുസ്‌കാന്‍ പറഞ്ഞിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. മുസ്‌കാന് കടുത്ത ശിക്ഷ നല്‍കണമെന്നും അവരുടെ വീട്ടുകാര്‍ പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *