റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജെ പി നദ്ദയുമായി വീണാ ജോര്‍ജ് നടത്തിയ കൂടിക്കാഴ്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് ആശാ വര്‍ക്കേഴ്‌സ് സമര സമിതി

April 1, 2025 - 6:05 pm

ഡല്‍ഹി | ആശമാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമന്ന് മന്ത്രി നദ്ദ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്.. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും കേന്ദ്ര നിലപാടില്‍ പ്രതീക്ഷയുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിച്ചാല്‍ കേരളവും വര്‍ധിപ്പിക്കും. പാര്‍ലിമെന്റ് മന്ദിരത്തിലെ കേന്ദ്ര മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ചര്‍ച്ചയില്‍ സംബന്ധിച്ചു.

ഇന്‍സെന്റീവ് കൂട്ടുമെന്ന് കേന്ദ്രം നേരത്തെയും പറഞ്ഞിട്ടുള്ളതാണ്..

അതേസമയം, ജെ പി നദ്ദയുമായി വീണാ ജോര്‍ജ് നടത്തിയ കൂടിക്കാഴ്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് ആശാ വര്‍ക്കേഴ്‌സ് സമര സമിതി പ്രതികരിച്ചു. ഇന്‍സെന്റീവ് കൂട്ടുമെന്ന് കേന്ദ്രം നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. പുതുതായി എന്തെങ്കിലും ഫലമുണ്ടാക്കാന്‍ കൂടിക്കാഴ്ചയിലൂടെ വീണാ ജോര്‍ജിന് കഴിഞ്ഞില്ലെന്നും ഇന്‍സെന്റീവ് എത്ര രൂപ വര്‍ധിപ്പിക്കുമെന്ന ഉറപ്പ് വാങ്ങാന്‍ പോലുമായില്ലെന്നും സമിതി കുറ്റപ്പെടുത്തി .കേരളത്തിന്റെ എയിംസിന്റെ കാര്യവും കേന്ദ്രമന്ത്രിയുമായി സംസാരിച്ചെന്നും വീണ വ്യക്തമാക്കി.

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *