റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുതിർന്ന വനിതാ മാവോയിസ്റ്റ് ​ഗുമ്മഡിവേലി രേണുക, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

April 1, 2025 - 6:11 am

ദന്തേവാഡ: രണ്ടു സംസ്ഥാനങ്ങള്‍ 45 ലക്ഷം രൂപ വിലയിട്ട മുതിർന്ന വനിതാ മാവോയിസ്റ്റ് ഗുമ്മഡിവേലി രേണുക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..മാർച്ച് 31ന് രാവിലെ ഒമ്പതോടെ ദന്തേവാഡ-ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത് .രണ്ടു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ രേണുകയുടെ മൃതദേഹം ഡിആർജി സംഘം കണ്ടെടുത്തു. ഇവരുടെ തലയ്ക്ക് ഛത്തീസ്ഗഡ് 25 ലക്ഷം രൂപയും തെലുങ്കാന 20 ലക്ഷം രൂപയും വിലയിട്ടിരുന്നു. ഛത്തീസ്ഗഡില്‍ ഈ വർഷം 135 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു.ഇവരില്‍ 119 പേർ കൊല്ലപ്പെട്ടത് ബസ്തർ ഡിവിഷനിലായിരുന്നു

രേണുക തെലുങ്കാന വാറങ്കലിലെ കഡ്‌വേന്ദി ഗ്രാമക്കാരിയാണ്.

മാവോയിസ്റ്റുകളുടെ ഏറ്റവും പ്രബല വിഭാഗമായ ദണ്ഡകാരണ്യ സ്പെഷല്‍ സോണല്‍ കമ്മിറ്റി അംഗമായ രേണുക 1996 മുതല്‍ സിപിഐ(മാവോയിസ്റ്റ്) അംഗമാണ്. ഒരു ഇൻസാസ് റൈഫിള്‍, സ്ഫോടകവസ്തുക്കള്‍, ലാപ്ടോപ്പ്, മാവോയിസ്റ്റ് ലഘുലേഖകള്‍ എന്നിവയും ഏറ്റുമുട്ടല്‍സ്ഥലത്തുനിന്നു കണ്ടെടുത്തു. ഭാനു, ചായ്തേ, സരസ്വതി, ദമയന്തി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന രേണുക തെലുങ്കാന വാറങ്കലിലെ കഡ്‌വേന്ദി ഗ്രാമക്കാരിയാണ്.

2020ല്‍ രേണുക എസ്‌സെഡ്സി അംഗമായി ഉയർത്തപ്പെട്ടു.

2003ല്‍ മാവോയിസ്റ്റ് സംഘടനയുടെ ഡിവിഷണല്‍ കമ്മിറ്റി അംഗമായ രേണുക മുതിർന്ന നേതാക്കളായ സ്പെഷല്‍ സോണല്‍ കമ്മിറ്റി (എസ്‌സെഡ്സി) അംഗം കൃഷ്ണ അണ്ണ, കേന്ദ്ര കമ്മിറ്റി അംഗം ദുല ദാദ, എസ്‌സെഡ്സി അംഗം രാമണ്ണ എന്നിവർക്കൊപ്പം പ്രവർത്തിച്ചു.
2020ല്‍ കോവിഡ് മൂലം രാമണ്ണ മരിച്ചപ്പോള്‍ രേണുക എസ്‌സെഡ്സി അംഗമായി ഉയർത്തപ്പെട്ടു.2005ല്‍ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം രവി എന്നറിയപ്പെടുന്ന ശങ്കമുരി അപ്പാറാവുവിനെ രേണുക വിവാഹം ചെയ്തു. 2010ല്‍ ആന്ധ്രപ്രദേശില്‍ നടന്ന ഏറ്റുമുട്ടലില്‍ അപ്പാറാവു കൊല്ലപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *