റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി

April 11, 2025 - 7:33 am

കൊച്ചി: കൊച്ചിയില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഏപ്രിൽ 10 ന് അർദ്ധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്.
.16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും പരിക്കേറ്റു.

എസ്‌എഫ്‌ഐ പ്രവർത്തകർ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കി

ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് എസ്‌എഫ്‌ഐ പ്രവർത്തകർ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കി എന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം.

അഭിഭാഷകർ മദ്യപിച്ച്‌ വിദ്യാർത്ഥികളെ ശല്യം ചെയ്തെന്ന് എസ്‌എഫ്‌ഐ

അഭിഭാഷകർ മദ്യപിച്ച്‌ വിദ്യാർത്ഥികളെ ഉള്‍പ്പെടെ ശല്യം ചെയ്തെന്നും ഇത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നുമാണ് എസ്‌എഫ്‌ഐയുടെ മറുപടി. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പൊലീസുകാർക്കും പരിക്കേറ്റു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *