റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വഖഫ് കേസുകളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും

April 17, 2025 - 11:59 am

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് (ഏപ്രിൽ 17)ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കോടതി ഹര്‍ജികള്‍ പരിഗണിക്കുക. സാധാരണയായി പാര്‍ലമെന്റ് പാസാക്കുന്ന നിയമം സ്റ്റേ ചെയ്യാറില്ലെങ്കിലും വഖഫ് ഭേദഗതി നിയമം അതില്‍നിന്ന് വ്യത്യാസമാണെന്ന് സുപ്രീംകോടതി ഇന്നലെ ( ഏപ്റിൽ 16) ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ക്കും

.വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതിനെ കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഹര്‍ജികള്‍ പരിഗണിക്കവെ ഇന്നലെ കോടതി കേന്ദ്രസര്‍ക്കാരിനോട് ശക്തമായ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഗൗരവമേറിയ പല നിരീക്ഷണങ്ങളും കോടതി പങ്കുവെച്ചിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസില്‍ ഇന്നും വാദം കേള്‍ക്കുക. തീരുമാനം കൈക്കൊള്ളുന്നതിനായി ഉച്ചയ്ക്ക് 12 മണിയോടെ കേന്ദ്രനിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്.

അന്തിമതീരുമാനം പുറത്തുവന്നിട്ടില്ല.

.കേന്ദ്രസര്‍ക്കാരിന്റെ വാദമായിരിക്കും ആദ്യം കേള്‍ക്കുക. ഇന്നലെ, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത്. ഇന്ന്, തുഷാര്‍ മേത്തയ്ക്ക് പുറമെ അറ്റോണി ജനറല്‍ ആര്‍. വെങ്കിട്ട രമണയും ഈ കേസില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായേക്കും എന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനം പുറത്തുവന്നിട്ടില്ല.

നവഖഫ് ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ആറ് ബിജെപി ഭരണ സംസ്ഥാനങ്ങള്‍അതേസമയം, വഖഫ് ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ആറ് ബിജെപി ഭരണ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. നിയമം ഒരു കാരണവശാലും സ്‌റ്റേ ചെയ്യരുത് എന്ന ആവശ്യമാണ് ഇവരും ഇന്ന് കോടതിയില്‍ ഉന്നയിക്കുക. ……,

.,

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *