റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകില്ലെല്ല : കേന്ദ്ര ജല്‍ ശക്തി മന്ത്രി സി.ആര്‍.പാട്ടീല്‍

April 26, 2025 - 7:07 am

ന്യൂഡല്‍ഹി: പഹല്‍ഗാം മുസ്ലീം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇന്ത്യ-പാക് ബന്ധം കലുഷിതമായതിന് പിന്നാലെ സിന്ധു നദീജലം തടയുന്നതിനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ജല്‍ ശക്തി മന്ത്രി സി.ആര്‍.പാട്ടീല്‍ പറഞ്ഞു. ഇന്ത്യന്‍ നദീജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള വിശദമായ ഒരു രൂപരേഖ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിന്ധു നദീജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാന്‍ ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതടക്കമുള്ള മൂന്ന് ഘട്ട പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നതെന്നാണ് വിവരം.

നദികളിലെ മണ്ണ് നീക്കം ചെയ്ത് വെള്ളം വഴിതിരിച്ചുവിടാനുള്ള പദ്ധതി തുടങ്ങും

‘ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ഒരു റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. യോഗത്തില്‍ മൂന്ന് മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് പോകാതിരിക്കാന്‍ സര്‍ക്കാര്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല നടപടികള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്. താമസിയാതെ, നദികളിലെ മണ്ണ് നീക്കം ചെയ്തും വെള്ളം വഴിതിരിച്ചുവിടാനുമുള്ള പദ്ധതി തുടങ്ങും

.

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *