റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അര്‍ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തിയ 18-കാരനെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു

April 30, 2025 - 6:06 am

ലഖ്‌നൗ: അര്‍ധരാത്രി കാമുകിയെ കാണാനെത്തിയ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഖേദഹേലു ഗ്രാമത്തിലാണ് സംഭവം. ഔരയ്യ സ്വദേശിയും ഖേദഹേലുവില്‍ താമസക്കാരനുമായ ലവ്കുശ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ ലവ്കുശിന്റെ കാമുകിയുടെ പിതാവ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളില്‍നിന്ന് തോക്ക് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു

വീട്ടിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിനെ അനില്‍കുമാര്‍ വെടിവെച്ചത്

. അനില്‍കുമാറിന്റെ മകളുമായി അടുപ്പത്തിലായിരുന്ന .ലവ്കുശ് ഏപ്രിൽ 28 തിങ്കളാഴ്ച രാത്രി കാമുകിയെ കാണാനായി .അനില്‍കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിനെ അനില്‍കുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
വെടിയൊച്ചകേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ അനില്‍കുമാറിന്റെ വീടിന് സമീപം ചോരയില്‍കുളിച്ചനിലയിലാണ് ലവ്കുശിനെ കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *